Posts

ശൈത്യകാലത്ത് - ഭാഗം ഒന്ന്

Image
ഭാഗം 1 എന്നെ ഇവിടെ കൊണ്ടുവന്നു നട്ടത് ഒരു മദ്യവയസ്കയായ സ്ത്രീ ആണെന്ന് എനിക്കറിയാം, അവർ എന്നും വെള്ളം ഒഴിച്ചും, കറിക്കൂ അരിയുന്നതിന്റെ ചീത്തയായ സാദനങ്ങൾ എന്റെ ചുവട്ടിൽ കൊണ്ടുവന്നു ഇട്ടും എന്നെ പരിപാലിച്ചു പൊന്നു.... ഒരു വലിയ പറമ്പിന്റെ ഒത്ത നടുക്കായിരുന്നു ആ തറവാട്, അവിടെ ഒരുപാട് പേര് താമസിക്കുന്നുണ്ടായിരുന്നു. ഒരു പ്രായം ചെന്ന മുത്തശ്ശനും, മുത്തശ്ശിയും, അവരുടെ മൂന്നു ആൺമക്കൾ, അവരുടെ ഭാര്യമാർ, പിന്നെ അവരുടെ മക്കളും... ഒരു കൂട്ടുകുടുംബം... ആ പറമ്പിൽ എന്നെ കൂടാതെ മറ്റു മരങ്ങൾ ഉണ്ടായിരുന്നു.. പ്ലാവ്, തേക്ക്, ആജ്ഞലി, പുളി, അരയാൽ, പേര, നാരകം..... അങ്ങനെ അനവധി മരങ്ങൾ,.... ഞാൻ മാത്രമേ ചെറിയ തൈ ആയിട്ടു ഉണ്ടാരുന്നുള്ളു...ആ സ്ത്രീ എന്നെ ഒരുപാട് സ്നേഹിച്ചും, ലാളിച്ചും എന്നെ പരിപാലിച്ചു പോന്നു.... പതിയെ പതിയെ ഞാൻ വളരാൻ തുടങ്ങി.. എനിക്ക് ചില്ലകൾ വരാൻ തുടങ്ങി... ഞാനും പതിയെ വണ്ണം വെച്ചു തുടങ്ങി.... എന്നെ പരിപാലിക്കുന്ന എപ്പോഴും എന്നെ സംരക്ഷിച്ചു പോരുന്ന ആ സ്ത്രീ ഒരു കണക്കിന് എന്റെ അമ്മയല്ലേ?... ആ തറവാട്ടിലെ മറ്റുള്ളവർ എന്നെ അങ്ങനെ ശ്രദിക്കാറില്ലായിരുന്നു..... മഴയും, വെയിലും, ശൈത്യവും, ഓണവ...