ശൈത്യകാലത്ത് - ഭാഗം ഒന്ന്

ഭാഗം 1


എന്നെ ഇവിടെ കൊണ്ടുവന്നു നട്ടത് ഒരു മദ്യവയസ്കയായ സ്ത്രീ ആണെന്ന് എനിക്കറിയാം, അവർ എന്നും വെള്ളം ഒഴിച്ചും, കറിക്കൂ അരിയുന്നതിന്റെ ചീത്തയായ സാദനങ്ങൾ എന്റെ ചുവട്ടിൽ കൊണ്ടുവന്നു ഇട്ടും എന്നെ പരിപാലിച്ചു പൊന്നു.... ഒരു വലിയ പറമ്പിന്റെ ഒത്ത നടുക്കായിരുന്നു ആ തറവാട്, അവിടെ ഒരുപാട് പേര് താമസിക്കുന്നുണ്ടായിരുന്നു. ഒരു പ്രായം ചെന്ന മുത്തശ്ശനും, മുത്തശ്ശിയും, അവരുടെ മൂന്നു ആൺമക്കൾ, അവരുടെ ഭാര്യമാർ, പിന്നെ അവരുടെ മക്കളും... ഒരു കൂട്ടുകുടുംബം... ആ പറമ്പിൽ എന്നെ കൂടാതെ മറ്റു മരങ്ങൾ ഉണ്ടായിരുന്നു.. പ്ലാവ്, തേക്ക്, ആജ്ഞലി, പുളി, അരയാൽ, പേര, നാരകം..... അങ്ങനെ അനവധി മരങ്ങൾ,.... ഞാൻ മാത്രമേ ചെറിയ തൈ ആയിട്ടു ഉണ്ടാരുന്നുള്ളു...ആ സ്ത്രീ എന്നെ ഒരുപാട് സ്നേഹിച്ചും, ലാളിച്ചും എന്നെ പരിപാലിച്ചു പോന്നു.... പതിയെ പതിയെ ഞാൻ വളരാൻ തുടങ്ങി.. എനിക്ക് ചില്ലകൾ വരാൻ തുടങ്ങി... ഞാനും പതിയെ വണ്ണം വെച്ചു തുടങ്ങി.... എന്നെ പരിപാലിക്കുന്ന എപ്പോഴും എന്നെ സംരക്ഷിച്ചു പോരുന്ന ആ സ്ത്രീ ഒരു കണക്കിന് എന്റെ അമ്മയല്ലേ?... ആ തറവാട്ടിലെ മറ്റുള്ളവർ എന്നെ അങ്ങനെ ശ്രദിക്കാറില്ലായിരുന്നു..... മഴയും, വെയിലും, ശൈത്യവും, ഓണവും, വിഷുവും വന്നും പോയുമിരുന്നു....എനിക്കും മാറ്റങ്ങൾ വന്നു.... ഒരുപാട് ചില്ലകൾ,ചില്ലകളിൽ വീണ്ടും ചില്ലകൾ.... ഇടക്കൊക്കെ അമ്മ എന്റെ ചുവട്ടിൽ വന്ന്നിന്ന് മുകളിലേക്കു ആകാംഷയോടെ നോക്കുന്നത് എനിക്ക് കാണമായിരുന്നു..... എന്റെ വളർച്ചക്കൊപ്പം തന്നെ ആ തറവാട്ടിൽ ഉള്ള മുത്തശ്ശനും, മുത്തശ്ശിക്കും, മറ്റുള്ളവർക്കും മാറ്റങ്ങൾ വന്നു തുടങ്ങി....മുത്തശ്ശനും, മുത്തശ്ശിയും വല്ലപ്പോഴും മാത്രം പുറത്തേക് ഇറങ്ങുന്നത് കാണാറുള്ളു..... പ്രായത്തിക്യം മൂലം നടക്കാൻ വയ്യാത്ത അവസ്ഥ..... മക്കളും, മരുമക്കളും അവരെ പരിപാലച്ചു പൊന്നു..... കൊച്ചുമക്കൾ വലുതായി... എന്നെ പോലും അതിശപ്പിക്കും വിധത്തിൽ എന്നിൽ ഒരു മാറ്റം സംഭവിച്ചു.... ഞാൻ പുത്തു തളിർത്തു.... ഇതു കണ്ട് ഒരുപാട് സന്തോഷിച്ചത് എന്റെ അമ്മയിരുന്നു.... """"എത്ര നാളായി ഞാൻ നോക്കി ഇരിക്കുന്നു നീ ഒന്ന് പൂക്കുന്നത് കാണാൻ....കുറച്ചു ദിവസം കഴിഞ്ഞു എന്നിലെ പൂ ചെറിയ മാങ്ങാ (കണ്ണിമാങ്ങാ )ആയി വീഴാൻ തുടങ്ങി....എന്നും അമ്മ വന്ന് കണ്ണിമാങ്ങാ പെറുക്കി കൊണ്ടുപോകും..... ഉപ്പിലിടാനും, കടുമാങ്ങ ഉണ്ടാക്കാനും മറ്റും... ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ മാങ്ങാ പഴുത്തു വീഴാൻ തുടങ്ങി.... അടുത്ത വീട്ടിലെ കൊച്ചു കുട്ടികൾ വന്ന് പെറുക്കി എടുക്കുമായിരുന്നു.... തറവാട്ടിൽ മുത്തശ്ശനും മുത്തശ്ശിക്കും മൂന്നു ആണ്മക്കളെ കൂടാതെ നാല് പെണ്മക്കളും ഉണ്ടായിരുന്നു..... കല്യാണം കഴിഞ്ഞുപോയ അവരും ഭർത്താക്കന്മാരും അവരുടെ മക്കളും എല്ലാ വർഷവും, ഓണത്തിനും, വിഷുവിനും ഒത്തുചേരുന്നതും കാണമായിരുന്നു....തൊടിയിലെ ഏതെങ്കിലും ഒരു മരത്തിൽ ഊഞ്ഞാൽ കെട്ടി ആടുന്നതും എനിക്ക് കാണമായിരുന്നു...അഘോഷങ്ങൾ എല്ലാം കഴിഞ്ഞു ഓരോരുത്തർ ആയി പിരിഞ്ഞു പോകുമ്പോൾ എല്ലാവരും വല്ലാത്ത സങ്കടത്തിലായിരുന്നു.....